Header Ads

  • Breaking News

    വോട്ടെടുപ്പ് രണ്ട് ഘട്ടമായി; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍


    തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. ചര്‍ച്ചകളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയതോടെ ഉടന്‍ വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും. രണ്ട് ഘട്ടമായാണ് വോട്ടടെുപ്പ് നടത്തുക.

    തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ചയാണ് അവസാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് കുറച്ച് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിയത്. ഡിസംബര്‍ 15 ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതനുസരിച്ചാവും തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുക. ഒന്നിടവിട്ട ജില്ലകളില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ പ്രാവശ്യവും രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ ആലോചിച്ചെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സേന വിന്യാസം വേണ്ടി വരുമെന്ന് പോലിസ് വ്യക്തമാക്കി. 

    മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഇതിനകം തന്നെ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിന് അനുവദിക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും

    No comments

    Post Top Ad

    Post Bottom Ad