Header Ads

  • Breaking News

    ആംബുലൻസും കാറും കൂട്ടിയിടിച്ചു



    വേളാപുരം: 

    ദേശീയപാതയിൽ വേളാപുരം പാലത്തിന് സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. 


    തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ കൊയിലി ആസ്പത്രിയുടെ ആംബുലൻസ് വേളാപുരത്തുനിന്ന് യു ടേൺ എടുക്കുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. 


    റോഡ് നവീകരണപ്രവൃത്തി നടക്കുന്നതിനിടയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. അതിനിടയിലാണ് അപകടം നടന്നത്. ആംബുലൻസിൽ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ടതോടെ വാഹനം സമീപത്തെ മരത്തിൽ ഇടിച്ചാണ് നിന്നത്.

    No comments

    Post Top Ad

    Post Bottom Ad