Header Ads

  • Breaking News

    മന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാം,സ്വപ്ന സുരേഷ് പറയുന്നതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്


    എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിൻ്റെത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞ് ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ശബ്ദ രേഖ യിൽ സ്വപ്‌ന ആരോപിച്ചു. ഒരു ഓണ്‍ലെെന്‍ മാദ്ധ്യമമാണ് സ്വപ്‌നയുടേതെന്ന് അവകാശപ്പെടുന്ന ശബ്‌ദ സന്ദേശം പുറത്തു വിട്ടത്. എന്നാല്‍ ശബ്‌ദരേഖയില്‍ സ്വപ്‌ന ആരോടാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല.

    ശബ്ദ സന്ദേശം:

    “അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞു.

    ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യു.എ.ഇയില്‍ പോയി സി.എമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത് മാപ്പുസാക്ഷിയാക്കാന്‍.ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര്‍ ചെലപ്പോ ജയിലില്‍ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട്. ഒരു പാട് ഫോഴ്‌സ് ചെയ്തു. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കിയത് കൊണ്ടേ.”  പെട്ടെന്ന് നിറുത്തുന്ന സ്വപ്‌നയുടെതെന്ന് അവകാശപ്പെടുന്ന ശബ്‌ദ രേഖയില്‍ പറയുന്നു.

    (ഈ ശബ്ദ സന്ദേശത്തിൻ്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല)

    No comments

    Post Top Ad

    Post Bottom Ad