Header Ads

  • Breaking News

    സനൂപ് വധക്കേസ്; മുഖ്യപ്രതി നന്ദൻ പിടിയിൽ

     


    തൃശ്ശൂർ: 

    സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നന്ദനെ പൊലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശ്ശൂ‍ർ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. 

    കൊലപാതകം നടന്ന രാത്രി തന്നെ  പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നന്ദൻ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പൊലീസ് പറയുന്നു. 

    No comments

    Post Top Ad

    Post Bottom Ad