Header Ads

  • Breaking News

    ആയുർവേദ മെഡി. കോളേജിൽ ക്വാർട്ടേഴ്സുകളുടെ ഉദ്ഘാടനം നാളെ

     


    പിലാത്തറ: 

    പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ നിർമിച്ച സൂപ്രണ്ട്, ആർ.എം.ഒ., ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ്‌ ക്വാർട്ടേഴ്സുകളും സമൂഹ അടുക്കളയും 31-ന് ഉദ്ഘാടനം ചെയ്യും.


    സർക്കാർ പദ്ധതി വിഹിതം 98 ലക്ഷം രൂപ ചെലവിലാണ് ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് ക്വാർട്ടേഴ്സ് നിർമിച്ചത്. ഫ്ലാറ്റ് മാതൃകയിൽ ആറ് കുടുംബങ്ങൾക്ക് താമസിക്കാവുന്നതാണ് ലാസ്റ്റ് ഗ്രേഡ് ക്വാർട്ടേഴ്സ്. 73.5 ലക്ഷം രൂപ ചെലവിലാണ് സൂപ്രണ്ട് ക്വാട്ടേഴ്സും ആർ.എം.ഒ. ക്വാട്ടേഴ്സും നിർമിച്ചത്.


    നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ 25 ലക്ഷം രൂപ മുടക്കിയാണ് സാമൂഹിക അടുക്കള നിർമിച്ചത്. ശനിയാഴ്ച മൂന്ന് മണിക്ക് മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും.

    No comments

    Post Top Ad

    Post Bottom Ad