Header Ads

  • Breaking News

    ആരാണ് വിളിക്കുന്നതെന്ന് മാത്രമല്ല, എന്തിനാണെന്നും ഇനി അറിയാം; ഉപഭോക്താക്കള്‍ക്കായി ട്രൂകോളറിന്റെ മൂന്ന് പുതിയ ഫീച്ചറുകള്‍


    മൂന്ന് പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച്‌ ട്രൂകോളര്‍. കോള്‍ റീസണ്‍, എസ്‌എംഎസ് ഷെഡ്യൂള്‍ ചെയ്യല്‍, എസ്‌എംഎസ് വിവര്‍ത്തനം എന്നിവയാണ് പുതിയ ഫീച്ചറുകള്‍. ആശയവിനിമയം കാര്യക്ഷമവും സുരക്ഷിതവുമാക്കുക എന്നതാണ് പ്രധാന ഉദ്ദേശം. ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട എസ്‌എംഎസുകള്‍ ഷെഡ്യൂള്‍ ചെയ്യാം, സന്ദേശങ്ങള്‍ ആപ്പില്‍ വിവര്‍ത്തനം ചെയ്യുകയും ആവാം.


    കോള്‍ വിളിക്കുന്ന വ്യക്തിക്ക് എന്തിനാണ് വിളിക്കുന്നത് എന്ന് കോള്‍ റീസണില്‍ സജ്ജീകരിക്കാന്‍ കഴിയും. കോള്‍ സ്വീകരിക്കുന്നയാള്‍ക്ക് പേഴ്സണല്‍ കോളാണോ ബിസിനസ് കോളാണോ അതോ എന്തെങ്കിലും അത്യവശ്യമാണോ എന്ന് ഇതിലൂടെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. മറ്റൊരു ഫീച്ചറാണ് 'എസ്‌എംഎസ് ഷെഡ്യൂള്‍ ചെയ്യല്‍'. പ്ലാറ്റ്ഫോമിന്റെ കോളര്‍ ഐഡി ഫീച്ചര്‍ വിപുലീകരിച്ച്‌ ഉപയോക്താക്കള്‍ക്ക് എസ്‌എംഎസ് ഷെഡ്യൂള്‍ ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഈ ഫീച്ചറിലൂടെ. ഇവന്റുകള്‍, മീറ്റിംഗുകള്‍, വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ഓര്‍മ്മിപ്പിക്കാന്‍ ഇത് ഉപകരിക്കും. 'എസ്‌എംഎസ് വിവര്‍ത്തന ഫീച്ചര്‍' ട്രൂകോളര്‍ ആപ്പില്‍ തന്നെ സന്ദേശം വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad