• Breaking News

    ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി പബ്ജി ഗെയിം, നീക്കങ്ങൾ ആരംഭിച്ചു



    പബ്ജി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച്‌ പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യന്‍ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    എന്നാല്‍, ഇപ്പോള്‍ പുതിയതായി പുറത്തുവരുന്ന വാര്‍ത്ത എയര്‍ടെല്ലുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ്.പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, പിന്നീട് പബ്ജി കമ്പനി ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.

    സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പബ്ജിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197