• Breaking News

    പയ്യന്നൂരിൽ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


    പയ്യന്നൂര്‍: നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സും കാനായി കാനം സ്വദേശിയുമായ കെ.എസ് അനുമോള്‍(21)ആണ് മരിച്ചത്. എട്ടു മാസം മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അന്നൂര്‍ സ്വദേശി അശ്വിനുമായി നടന്ന പ്രേമ വിവാഹത്തെ തുടര്‍ന്ന് കേളോത്തെ വാടക ക്വാര്‍ട്ടേസില്‍ താമസിച്ചു വരികയാണ്. ഇന്നു രാവിലെയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അശ്വിന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മരിച്ചതെന്നും കാരണം വ്യക്തമല്ലെന്നും പയ്യന്നൂര്‍ പോലീസ് പറഞ്ഞു. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാനത്തെ സതീശന്റെയും രാധയുടെയും മകളാണ്. സുസ്മിത ഏക സഹോദരിയാണ്. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം എരമത്ത് സംസ്‌കാരം നടക്കും....

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197