Header Ads

  • Breaking News

    പുതിയങ്ങാടിയിൽ കല്ലുമ്മക്കായ- കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന് 5 കോടിയുടെ പദ്ധതി




     കേരളത്തില ആദ്യത്തെ കല്ലുമ്മക്കായ ഹാച്ചറി പദ്ധതിയുടെ നിർമ്മാണോത്ഘാടനം  ഒക്ടോബർ 28 ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിർവഹിക്കു


    കേരളത്തിലെ ആദ്യത്തെ   കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം  പുതിയങ്ങാടിയിൽ അനുവദിച്ചതായി ടി വി രാജേഷ് എം എൽ എ അറിയിച്ചു. ഇതിനായി സർക്കാർ 5 കോടി രൂപ   അനുവദിച്ചു. 


    പ്രസ്തുത കേന്ദ്രത്തിന്റെ 

    നിർമ്മാണോത്ഘാടനം  ഒക്ടോബർ 28 ന് രാവിലെ 11.30 ന്  മത്സ്യബന്ധന തുറമുഖ വകുപ്പ്  മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിർവഹിക്കും.


    കേരളത്തിൽ മത്സ്യബന്ധനം കൊണ്ടുള്ള  മത്സ്യ ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ മത്സ്യോല്പാദന വർദ്ധനവിനായി ജലകൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട  ഏജൻസികളുടേയും നേതൃത്വത്തിൽ നിരവധി  പദ്ധതികൾ നടപ്പിലാക്കി വരുന്നു.  മത്സ്യ കൃഷിയിൽ നേരിടുന്ന പ്രധാന തടസങ്ങളിൽ ഒന്ന് ഗുണമേന്മയുള്ള മത്സ്യവിത്ത് കർഷകർക്ക് ആവശ്യാനുസരണം ലഭ്യമാകുന്നില്ല എന്നതാണ്. മത്സ്യവിത്തിന്റെ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളിൽ നിന്നോ അല്ലെങ്കിൽ ജലാശയങ്ങളിൽ നിന്ന് നേരിട്ടോ ആണ് കർഷകർക്ക് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കർഷകർക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കല്ലുമ്മക്കായ വിത്തിനും വിവിധ കടൽ മത്സ്യങ്ങളുടെ വിത്തുല്പാദനത്തിനും ഗുണമേന്മയുള്ള പൊരുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് പുതിയങ്ങാടിയിൽ  മൽസ്യ വകുപ്പിൻ്റെ കീഴിലുള്ള 1.50 ഏക്കർ സ്ഥലത്ത് ഒരു കല്ലുമ്മക്കായ -കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം സ്ഥാപിക്കുന്നത്.   സർക്കാർ സ്ഥാപനമായ സിഎംഎഫ് ആർ ഐ യുടെ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ കേരള തീരദേശ വികസന കോർപ്പറേഷൻ മുഖേന നിർവഹിക്കും. പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യ കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്പാദിപ്പിക്കുവാൻ ലക്ഷ്യമിടുന്നതെന്നും എം എൽ എ പറഞ്ഞു.( പത്രകുറിപ്പ്)



    No comments

    Post Top Ad

    Post Bottom Ad