+918891565197
  • Breaking News

    ഒമാനിൽ കെട്ടിടം തകർന്നു വീണ് കണ്ണൂർ സ്വദേശി മരണപ്പെട്ടു, മറ്റൊരു കണ്ണൂർ സ്വദേശിക്ക് പരിക്ക്


    മത്ര (ഒമാൻ): ഒമാനിലെ മത്രയിൽ കെട്ടിടം തകർന്ന്​ തമിഴ്​നാട്​ സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസക്കാരനായ തമിഴ്‌നാട് സ്വദേശി ദാസാണ് (57) കെട്ടിട അവശിഷ്​ടങ്ങൾക്കടിയിൽപെട്ട്​ ദാരുണമായി മരിച്ചത്​. പയ്യന്നൂർ കവ്വായി സ്വദേശി സദാനന്ദൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

    മത്ര ഗരീഫയില്‍ ശനിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ജോലിക്ക്​ പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ്​ സ്​റ്റൗ കത്തിച്ചയുടൻ ഉഗ്ര​ശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ സദാനന്ദൻ പുറത്തേക്ക്​ ഒാടി. ഇൗ സമയം ദാസ്​ ഉറങ്ങുകയായിരുന്നു. സ്ഫോടനത്തിൻെറ ആഘാതത്തില്‍ പഴയ ഒറ്റ നില കെട്ടിടം നിലം പൊത്തി.

    സിവിൽ ഡിഫൻസ്​ എത്തിയാണ്​ ദാസിൻെറ മൃതദേഹം വീണ്ടെടുത്തത്​. ജോസ്ഗിരി സ്വദേശി മരിയയാണ്​ മരിച്ച ദാസിൻെറ ഭാര്യ. ഒരു മകളുണ്ട്​. മത്രയിൽ കെട്ടിടം തകർന്ന്​ ഏഷ്യൻ വംശജൻ മരിച്ചതായി സിവിൽ ഡിഫൻസും സ്​ഥിരീകരിച്ചു. ഒരു വിദേശിയെ പരിക്കുകളോടെ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197