Header Ads

  • Breaking News

    സൗദി അറേബ്യ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിങ്ങിനായി കൊണ്ട് വന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു


    റിയാദ്: 
    സൗദി അറേബ്യയിലെ  ജിസാനില്‍ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ട് വന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി മലയാളി മരിച്ചു. കണ്ണൂര്‍ കിളിയന്തറ പെരുങ്കാരി നടുവില്‍ പുരയിടത്തില്‍ ജോസഫിന്റെയും ലില്ലി തോമസിന്റെയും മകന്‍ ലിബിന്‍ തോമസാ(28)ണ് മരിച്ചത്. ജിസാന്‍-അബൂഅരീഷ് റോഡിലുള്ള സ്‌കൂള്‍ ബസുകളുടെ വര്‍ക്ക് ഷോപ്പില്‍ രാവിലെ ഒമ്ബതരയോടെയാണ് അപകടമുണ്ടായത്.
    നിയന്ത്രണം വിട്ട ബസ് വര്‍ക്ക്‌ഷോപ്പില്‍ ജോലിയിലായിരുന്ന ലിബിന്‍ തോമസിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിബിന്‍ തോമസിനെ ഉടന്‍ തൊട്ടടുത്തുള്ള കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറായ സുഡാനി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹില്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്ബനിയുടെ ജിസാന്‍ ശാഖയില്‍ മെക്കാനിക്കായിരുന്നു ലിബിന്‍ തോമസ്. മൂന്നു വര്‍ഷമായി ജിസാനില്‍ ജോലി ചെയ്തു വരികയായിരുന്നു.
    ജോസിയാണ് ഭാര്യ. എട്ട് മാസം മുമ്ബാണ് വിവാഹിതനായത്. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ജിസാനിലെ സമൂഹിക പ്രവര്‍ത്തകരെയും ബന്ധപ്പെട്ട് നിയമനപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad