Header Ads

  • Breaking News

    കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിക്കും: നിർണായക യോഗം ഇന്ന്



    സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും.

    ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാടെങ്കിലും കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

    ഏഴായിരത്തി നാന്നൂറ്റി നാല്‍പത്തിയഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. മൂന്നു ജില്ലകളില്‍ പ്രതിദിന രോഗികള്‍ തൊള്ളായിരം കടന്നു.

    No comments

    Post Top Ad

    Post Bottom Ad