• Breaking News

  ശീയനിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിെന്‍റ ഉദ്ഘാടനം 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

   


  പയ്യന്നൂര്‍: 

  ദേശീയനിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിെന്‍റ ഉദ്ഘാടനം 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ടി.വി. രാജേഷ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ആദ്യഘട്ടം ഒരുകോടിയും സംസ്ഥാന സര്‍ക്കാറിെന്‍റ വിഹിതമായ 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണത്തോടെ സ്റ്റേഡിയം നിര്‍മിച്ചത്. നിലവില്‍ കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോം ആണുള്ളത്.

  ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള മേപ്പിള്‍ വുഡ് ഫ്ലോറിങ് ചെയ്യുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കും. 43 മീറ്റര്‍ വീതിയും 26 മീറ്റര്‍ നീളത്തിലും നിര്‍മിച്ച സ്റ്റേഡിയത്തില്‍ അരീന ലൈറ്റിങ് സംവിധാനം, ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, നാല് ഷട്ടില്‍ കോര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാത്രിയില്‍ പരിശീലനം നടത്തുന്നതിന് എല്‍.ഇ.ഡി ഫ്ലഡ്ലിറ്റ് സംവിധാനവും ഒരുക്കി. 400ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിക്കുപുറമെ 60,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കും നിര്‍മിച്ചിട്ടുണ്ട്.

  കല്യാശ്ശേരി മണ്ഡലത്തില്‍ കായികരംഗത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. കല്യാശ്ശേരിയില്‍ യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിനുപുറമെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ സിന്തറ്റിക് ട്രാക്കിന് കൂടി അനുമതി ലഭിച്ചു. ഏഴുകോടി രൂപയുടെ പദ്ധതിയില്‍ ഐ.എ.എ.എഫ് നിലവാരത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ജംബിങ് പിറ്റ്, െഡ്രയിനേജോടുകൂടിയ ഫുട്ബാള്‍ ഫീല്‍ഡ്, ട്രാക്കിെന്‍റ സുരക്ഷക്കുള്ള ഫെന്‍സിങ് എന്നിവക്ക് 6.17 കോടിയും പവിലിയന്‍, ഡ്രെസ് ചെയ്ഞ്ചിങ് റൂം, ബാത്ത് റൂം, ടോയ്ലറ്റ് എന്നിവക്ക് 83 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

  എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ 10 ഗ്രൗണ്ടുകള്‍ ഇതിനകം നവീകരിച്ചു. ഇരിണാവില്‍ ഇന്‍ഡോര്‍ ജിംനേഷ്യവും സ്ഥാപിച്ചു. പിലാത്തറ ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ ഓപണ്‍ ജിംനേഷ്യത്തിെന്‍റ പ്രവൃത്തി നടന്നു വരുന്നു. വോളിബാള്‍ ഗ്രാമമായ പാണപ്പുഴയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിക്കുന്ന വോളിബാള്‍ സ്റ്റേഡിയത്തിെന്‍റ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. 1.20 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിന് അനുവദിച്ചത്. കല്യാശ്ശേരി കെ.പി.ആര്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിെന്‍റ നായനാര്‍ ഗ്രൗണ്ട് സിന്തറ്റിക് ടര്‍ഫാക്കി ഉയര്‍ത്താന്‍ ഈവര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സ്കൂളില്‍ കിക്കോഫ് ഫുട്ബാള്‍ പരിശീലന പരിപാടിയും ആരംഭിച്ചു. ചെറുകുന്ന് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നവീകരണത്തിന് അഞ്ചുകോടിയുടെ പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണ്.

  No comments

  Post Bottom Ad

  19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
  +91 88 91 565 197