+918891565197
+918891565197
 • Breaking News

  തൃശൂര്‍ വേലൂരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് വെട്ടിക്കെന്നു: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കുന്നംകുളം എസി പി യും സംഘവും


  തൃശൂര്‍/എരുമപ്പെട്ടി: 

  വേലൂര്‍ കോടശേരി കുന്നിലെ നായാടി കോളനിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷം തലയ്ക്ക് വെട്ടികൊലപ്പെടുത്തി. കൃത്യത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതികളെ പൊലിസ്മണികൂറുകള്‍ക്കകം പിടികൂടി. വേലൂര്‍ തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്‍ മകന്‍ സനീഷിനെയാണ് (27) കൊലപ്പെടുത്തിയത്.


  വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. കോളനി നിവാസി സത്യന്റെ മകള്‍ നാഗമ്മയെന്ന സമീറ (22) , ഭര്‍ത്താവ് ചീയാരം ആലം വെട്ടുവഴി കൊണ്ടാട്ടു പറമ്പില്‍ ഇസ്മയില്‍ ( 38) ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സമീറയും സനീഷും തമ്മില്‍ മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്നും സത്യന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു സനീഷെന്നുംകോളനി നിവാസികള്‍ പറയുന്നു. വ്യാഴാഴ്ച്ച വൈകീട്ട് 5 മണിയോടെ നായാടി കോളനിയിലെത്തിയ സനീഷുംസമീറ ഉള്‍പ്പടെയുള്ള പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും മര്‍ദ്ധിക്കുകയുമായിരുന്നു. പത്തിലധികം കുടുംബങ്ങളുള്ള നായാടി കോളനിയില്‍ സത്യന്റേതുള്‍പടെ മൂന്ന് കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. 


  വഴക്ക് തുടങ്ങിയപ്പോള്‍മറ്റുള്ള രണ്ട് കുടുംബങ്ങളും കോളനിയില്‍ നിന്ന് പുറത്തേക്ക് പോയി. രാത്രി 9 മണിയോടെ ഇവര്‍ തിരിച്ചെത്തിയ സമയം സനീഷിനെ മരത്തില്‍ കെട്ടിയിട്ട് വടികളും കല്ലും ഉപയോഗിച്ച് മര്‍ദിക്കുന്നതാണ് കണ്ടത്.തടയാന്‍ ശ്രമിച്ച ഇവരെ ഇസ്മയില്‍ കൊടുവാള് വീശി ഭയപ്പെടുത്തിയിരുന്നു. പരുക്കേറ്റ് അബോധാവസ്ഥയിലായ സനീഷിനെ കൊണ്ട് പോകാന്‍ കോളനി നിവാസികള്‍ആംബുലന്‍സ് വിളിച്ചെങ്കിലും പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് എരുമപ്പെട്ടി പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് സ്ഥലത്തെത്തിയെങ്കിലും സനീഷ് മരിച്ചിരുന്നു. മരത്തില്‍ നിന്ന് കയര്‍ കെട്ടറുത്ത് മുതദേഹം നിലത്ത് കിടത്തിയ അവസ്ഥയിലായിരുന്നു.


  തലയില്‍ മൂന്ന് വെട്ട് കൊണ്ട മുറിവുകളുണ്ട്.ശരീരമാസകലം മര്‍ദനമേറ്റ അടയാളമുണ്ട്.ഷര്‍ട്ട് മാത്രമാണ് ധരിച്ചിരുന്നത്. ഇന്ന് രാവിലെ പൊലീസ്മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക്ക് ഓഫീസര്‍ ഷീല ജോസ്, വിരലടയാള വിദഗ്ധന്‍ യു.രാംദാസ് എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസര വാസികളുടെ മൊഴിയില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ടി.എസ് സിനോജ്, ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ. പി.ആര്‍.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തപ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

  No comments

  Post Bottom Ad

  +918891565197
  +918891565197
  17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
  +91 88 91 565 197