Header Ads

  • Breaking News

    കോവിഡ്‌ വാക്‌സിൻ : ഇന്ത്യയിലും മനുഷ്യരിൽ പരീക്ഷണം തുടങ്ങി; ഡിസംബറിൽ ലഭ്യമായേക്കും


    കോവിഡിനുള്ള ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ ആഭംഭിച്ചു.  പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പതിനേഴ് ആശുപത്രികളിലാണ് മനുഷ്യരിൽ വാക്‌സിൻ പരീക്ഷിക്കുന്നത്‌.  പരീക്ഷണം വിജയിച്ചാൽ ഡിസംബറോടെ വാക്‌സിൻ വിപണിയിലെത്തിയേക്കും.
    തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളിൽ 1500 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസമെടുത്തുള്ള വിശകലനത്തിന്‌ ശേഷം നവംബറിലായിരിക്കും റിസൾട്ട് വരിക.
    ഇന്ത്യൻ വിപണിയിൽ വാക്‌സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും സൈനികർക്കുമായിരിക്കും വാക്‌സിൻ എത്തിക്കുക. 2021 ജൂൺ മാസത്തോടെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനാകും എന്നാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad