Header Ads

  • Breaking News

    നാളെ മുതൽ സംസ്ഥാനത്ത് ഓണാവധി ആരംഭിക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും

    നാളെ മുതല്‍ സംസ്ഥാനത്ത് ഓണാവധി ആരംഭിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും.

    ആഗസ്റ്റ് 28നാണ് അവധി ആരംഭിക്കുന്നത്, അന്ന് അയ്യന്‍കാളി ജയന്തിയാണ്. ഓഗസ്റ്റ് 29ന് മുഹറത്തിന്‍റെ അവധി ലഭിക്കും. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 ദിവസങ്ങളിലായി യഥാക്രമം ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം അവധികള്‍ വരുന്നു. സെപ്റ്റബര്‍ 2ന് ശ്രീനാരായണഗുരു ജയന്തിയുടെ അവധിയും ലഭിക്കും.

    വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുകയാണ് ഇത്തവണത്തെ ഓണ൦. കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വച്ചു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 

    No comments

    Post Top Ad

    Post Bottom Ad