Header Ads

  • Breaking News

    അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച്‌ അലർട്

    കണ്ണൂര്‍: 
    കേരളത്തില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. കേരളാ തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്

    No comments

    Post Top Ad

    Post Bottom Ad