Header Ads

  • Breaking News

    ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി മരിച്ചു

    കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി മരിച്ചു

     ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (65) യാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടത്.
    ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് ബാധിതനായ പടിയൂര്‍ പഞ്ചായത്തിലെ തിരൂര്‍ സ്വദേശിയായ സൈമണ്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പായം പഞ്ചായത്തിലെ ഇലഞ്ഞിക്കല്‍ ഗോപിയും കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

    ഇരിട്ടിയില്‍ ചികിത്സയിലിരിക്കെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ക്ഷീര കര്‍ഷകനായ ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
    കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മരം കടപുഴകി വീണ് ഇയാളുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സമീപ പ്രദേശത്തെ വീട്ടുകാരും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇയാളുമായി സമ്പര്‍ക്കത്തിലായവരും ഉള്‍പ്പെടെ മരിച്ച ഇലഞ്ഞിക്കല്‍ ഗോപിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
    ഗോപിയുടെ ഭാര്യക്കും മകനും മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുപേരും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു മകനും ഭാര്യയും പേരക്കുട്ടിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഗോപിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിച്ചു

    No comments

    Post Top Ad

    Post Bottom Ad