Header Ads

  • Breaking News

    ചുനക്കര രാമൻകുട്ടി അന്തരിച്ചു


    തിരുവനന്തപുരം : 

    പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു..തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 75ഓ​ളം സി​നി​മ​ക​ൾ​ക്കാ​യി 200ല​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

    1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ട് സിനിമ ലോകത്തേക്ക് കടന്നു വന്നു. അധിപനിലെ ​’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങൾ രാമൻകുട്ടിയുടെ രചനയാണ്. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ്​ അദ്ദേഹത്തിന്‍റെ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.

    No comments

    Post Top Ad

    Post Bottom Ad