Header Ads

  • Breaking News

    വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനം; ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം


    ഹയർ സെക്കൻഡറി പഠനത്തോടൊപ്പം സാങ്കേതിക നൈപുണിയും നേടണമെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ.) പഠനം തുടങ്ങാം. ഇഷ്ടപ്പെട്ട ഒരു തൊഴിൽമേഖല തിരഞ്ഞെടുക്കാം. പരിശീലനംനേടി ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റും സ്കിൽ സർട്ടിഫിക്കറ്റും സ്വന്തമാക്കാം. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്കിന്റെ (എൻ.എസ്.ക്യു.എഫ്.) ഭാഗമാണ് കോഴ്സുകൾ.

    യോഗ്യത

    എസ്.എസ്.എൽ.സി. (കേരള സിലബസ്). ഓരോ പേപ്പറിനും ഡിപ്ലസ് ഗ്രേഡോ തത്തുല്യ സ്കോറോ നേടി ഉന്നതപഠനത്തിന് യോഗ്യതനേടണം.

    കോഴ്സുകൾ

    വിദ്യാർഥികൾക്ക് തൊഴിൽശേഷി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ കോഴ്സും തയ്യാറാക്കിയത്.

    ഗ്രൂപ്പ് എ: അഗ്രിക്കൾച്ചർ മെഷിനറി ഓപ്പറേറ്റർ, ഡിസ്ട്രിബ്യൂഷൻ ലൈൻമാർ, ഗ്രാഫിക്സ് ഡിസൈൻ, ജൂനിയർ സോഫ്റ്റ്വേർ െഡവലപ്പർ, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ ഉൾപ്പെടെ 17 കോഴ്സുകൾ. കൂടാതെ ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളും.

    ഗ്രൂപ്പ് ബി: അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെന്റൽ അസിസ്റ്റന്റ്, ഫിഷ് ആൻഡ് സീഫുഡ് പ്രൊസസിങ് ടെക്നീഷ്യൻ, ഗാർഡനർ, മെഡിക്കൽ എക്യുപ്മെന്റ് ടെക്നീഷ്യൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ, സ്പീച്ച് ആൻഡ് ഓഡിയോ തെറാപ്പി അസിസ്റ്റന്റ് ഉൾപ്പെടെ 23 കോഴ്സുകൾ. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിക്കണം.

    ഗ്രൂപ്പ് സി: ടൂർ ഗൈഡ്. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്സ്

    ഗ്രൂപ്പ് ഡി: ബിസിനസ് കറസ്പോണ്ടന്റ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ട് ആൻഡ് പബ്ലിഷിങ്, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഉൾപ്പെടെ അഞ്ച് കോഴ്സുകൾ. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് വിഷയങ്ങൾ പഠിക്കാം.

    കോഴ്സ് ദൈർഘ്യം

    രണ്ടുവർഷം. തൊഴിൽ പരിശീലനവുമുണ്ടാകും. ഗ്രൂപ്പ് ബി വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണൽ വിഷയങ്ങൾക്കൊപ്പം മാത്തമാറ്റിക്സ് അധികവിഷയമായി പഠിക്കാം. ഇവർക്ക് മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപ്പരീക്ഷ എഴുതാം. ഇതിനായി കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകളിൽ പങ്കെടുക്കണം.

    ഇവർക്കൊപ്പം പഠിക്കാം

    വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളുമായിട്ടാണ് നൈപുണി പരിശീലനം. അഗ്രോ മെഷനറി ഓപ്പറേറ്റർ-ബന്ധപ്പെട്ട കാർഷിക കോഴ്സുകൾക്ക് കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവരുമായി ചേർന്ന് പരിശീലനം നൽകും. ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ ബി.എസ്.എൻ.എൽ., ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, കേബിൾ ജോയന്റർ ഇലക്ട്രിക്കൽ പവർസിസ്റ്റം എന്നീ കോഴ്സുകൾക്ക് കെ.എസ്.ഇ.ബി. പരിശീലനംനൽകും. കെ.ടി.ഡി.സി.യുമായി ചേർന്നാണ് ടൂർ ഗൈഡ് കോഴ്സ് നടത്തുന്നത്.
    ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടർ പെരിഫറൽസ് കോഴ്സിന് കെൽട്രോണും കേന്ദ്രസർക്കാരിന്റെ ഐ.ടി.ഐ. ലിമിറ്റഡുമാണ് പരിശീലനം നൽകുക.

    പ്രവേശനം

    https://www.vhscap.kerala.gov.in/ വഴി 389 സ്കൂളുകളിലേക്ക് ഏകജാലക രീതിയിൽ ഒരു അപേക്ഷ നൽകിയാൽ മതി. അപേക്ഷയിൽ സ്കൂളുകൾ, കോഴ്സുകൾ എന്നിവ പ്രവേശനം ആഗ്രഹിക്കുന്ന മുൻഗണനാക്രമത്തിൽ ഓപ്ഷനായി നൽകണം.

    അലോട്ട്മെന്റ്

    https://www.vhscap.kerala.gov.in/
    സ്കൂൾ, കോഴ്സ് പ്രവേശനസാധ്യതകൾ മനസ്സിലാക്കാൻ ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന് മുമ്പ് ട്രയൽ അലോട്ട്മെന്റ് www.vhscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. തെറ്റുകൾ തിരുത്താനും സ്കൂൾ, കോഴ്സ് മാറ്റങ്ങളും ഈ ഘട്ടത്തിൽ അനുവദിക്കും.

    ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്

    മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാർഥികളെ തൊഴിലിന് പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാരിന്റെ സ്കിൽ സർട്ടിഫിക്കറ്റും നൽകും.
    -ജീവൻ ബാബു (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ്).

    വ്യവസായ പരിശീലനം

    ഗുണനിലവാരമുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിനു വേണ്ടി അതത് മേഖലയിലെ തൊഴിൽശാലകളുമായി ചേർന്നുകൊണ്ട് കുട്ടികൾക്ക് പരിശീലന പങ്കാളിത്ത പദ്ധതി നടപ്പാക്കുന്നുണ്ട്. ‘ഓൺ ദ ജോബ്’ പരിശീലനങ്ങൾ, തൊഴിലിട സന്ദർശനങ്ങൾ, തൊഴിൽ മേഖലയിലെ വിദഗ്ധരുടെ ക്ലാസുകൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നതാണ് പരിശീലനം.

    -ഡോ. ബി. ഷാജി (സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഇൻട്രസ്ട്രിയൽ ഇന്ററാക്ഷൻ സെൽ, പൊതുവിദ്യാഭ്യാസ വകുപ്പ്).

    No comments

    Post Top Ad

    Post Bottom Ad