കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് ഏഴോം, പരിയാരം,....
Type Here to Get Search Results !

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് ഏഴോം, പരിയാരം,....

കണ്ണൂർ: ജില്ലയിൽ 43 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാല് പേർക്കും അഞ്ച് ഡി എസ് സി ഉദ്യോഗസ്ഥർക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18പേർക്കും , സമ്പർക്കത്തിലൂടെ 13 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൂത്തുപറമ്പ് 4,തൃപ്പങ്ങോട്ടുർ 3, കടമ്പൂർ 3, കതിരൂർ 2,തലശ്ശേരി 2,പേരാവൂർ 2, കുന്നോത്ത് പറമ്പ് 5,പെരളശേരി, ശ്രീക്കണ്ഠപുരം, പരിയാരം 2, ഏഴോം, മാങ്ങാട്ടിടം, മുണ്ടേരി, അഞ്ചര ക്കണ്ടി, ചിറക്കൽ,  കോട്ടയം മലബാർ, പാനൂർ, പിണറായി, മുഴപ്പിലങ്ങാട്, കണ്ണൂർ കോർപ്പറേഷൻ, ഇരിട്ടി, അഴീക്കോട് സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നിലിവിൽ 541 പേർ ആശുപത്രികളിലും 13523 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു.ഇതുവരെ ജില്ലയിൽ 1027 പേർക്കാണ് രോഗം ബാധിച്ചത്. 547 പേർ ഇതിനോടകം ആശുപത്രി വിട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad