Header Ads

  • Breaking News

    അവസാന സെമസ്റ്ററിന് ഓൺലൈൻ പരീക്ഷ; മറ്റ് പരീക്ഷകൾ സാങ്കേതിക സർവ്വകലാശാല റദ്ദാക്കി


    തി​രു​വ​ന​ന്ത​പു​രം: 
    അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍ റദ്ദാക്കിയതായി സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല . കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് തീരുമാനം.
    അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നാണ് തീ​രു​മാ​നം. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ വീ​ട്ടി​ലി​രു​ന്ന് എ​ഴു​താ​നും സൗ​ക​ര്യ​മൊ​രു​ക്കും. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
    അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍ സെ​മ​സ്റ്റ​റു​ക​ളി​ലെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ച് മാ​ര്‍​ക്ക് ന​ല്‍​കും. പൊ​തു മോ​ഡ​റേ​ഷ​നാ​യി അ​ഞ്ചു ശ​ത​മാ​നം മാ​ര്‍​ക്ക് ന​ല്‍​കാ​നും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ചി​രു​ന്നു.
    കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷാ രീതി മാറ്റി സാങ്കേതിക സര്‍വ്വകലാശാല. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാം. വീട്ടില്‍ ഇരുന്ന് തന്നെ പരീക്ഷയെഴുതാനാകും. കോളേജ് തലത്തില്‍ പരീക്ഷകള്‍ നടത്തി മാര്‍ക്കുകള്‍ സര്‍വ്വകലാശാലക്ക് കൈമാറണം.
    ഇങ്ങനെ കൈമാറുന്ന മാര്‍ക്ക് മുന്‍ സെമസ്റ്റര്‍ മാര്‍ക്കുകളുമായി നോര്‍മലൈസ് ചെയ്ത് എട്ടാം സെമസ്റ്ററിനു മാര്‍ക്ക് നല്‍കും. കോളേജ് തല ഓണ്‍ലൈന്‍ പരീക്ഷക്കായി വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് പുറത്തിറക്കരുതെന്നാണ് നിര്‍ദ്ദേശം. 2, 4, 6 സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കി. പകരം കോളേജ് തലത്തില്‍ ലഭിച്ച ഇന്റേണല്‍ മാര്‍ക്കും മുന്‍ സെമസ്റ്റര്‍ മാര്‍ക്കും ചേര്‍ത്ത് നോര്‍മലൈസേഷനില്‍ കൂടി ഇപ്പോഴത്തെ സെമസ്റ്ററില്‍ മാര്‍ക്ക്‌ നല്‍കും.

    No comments

    Post Top Ad

    Post Bottom Ad