Header Ads

  • Breaking News

    എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

    ലോക്ക്ഡൗണ്‍ കാരണം ജനുവരി മുതല്‍ മെയ് വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും 2019 ഡിസംബര്‍ 20 ന് ശേഷം നിയമാനുസൃതം ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആഗസ്ത് 27 വരെ സമയപരിധി നീട്ടി.
    ഡിസംബര്‍ 20 ന് ശേഷം രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നടത്തിയ ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ ദൂതന്‍ മുഖേനയോ  അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ആഗസ്ത് 27 ന് മുമ്പ് വെരിഫിക്കേഷനായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാക്കേണ്ടതാണ്.   രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുമായി www.eemployment.kerala.gov.inഎന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad