Header Ads

  • Breaking News

    പിലാത്തറയിൽ അടച്ചിട്ട വീട്ടിൽ മോഷണം സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങളും ക്യാമറകളും നഷ്ടപ്പെട്ടു പത്തര ലക്ഷത്തോളം രൂപയുടെ നഷ്ടം

    പിലാത്തറ
    അടച്ചിട്ട വീട്ടിൽ വാതിൽ തകർത്ത് വൻ മോഷണം പന്ത്രണ്ടര പവൻ സ്വർണ്ണവും 30,000 രൂപയുടെ വെള്ളിനാണയങ്ങളും രണ്ട് ക്യാമറകളും കവർച്ച ചെയ്തു നരികാംവ വള്ളി ഷാജി നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്.
    മുംബൈയിൽ ബിസിനസുകാരനായ ഷാജി നമ്പ്യാർ ലോക് ഡൗൺ കാരണം മുംബൈയിൽ തന്നെയായിരുന്നു ഈ വീട്ടിൽ താമസക്കാരനായ യ ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയുടെ മകനും മാർച്ചിൽ മുംബൈയിൽ പോയിരുന്നെങ്കിലും ലോക് ഡൗൺ കാരണം അവർക്ക് തിരികെ വരാനായില്ല ഇതുകാരണം രണ്ടു മാസത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ട് അയൽക്കാരനും ഓട്ടോ ഡ്രൈവറുമായ സുഭാഷ് ഷാജി നമ്പ്യാരെ സ്ഥലത്തെത്തിയോ എന്ന് അന്വേഷിച്ച് ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടന്നതെന്ന് വ്യക്തമായത്.

    സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ചചെയ്ത മോഷ്ടാക്കൾ വീടിനു വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത് മുൻവശത്ത് ഉൾപ്പെടെ അഞ്ച് മുറികളുടെ വാതിലുകൾ പൂർണമായി തകർത്ത നിലയിലാണ്.


    കൂടാതെ നാല് ബെഡ്റൂമുകൾ ലേ യും അലമാരകളും തകർത്തിട്ടുണ്ട് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
    നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കൾ കടത്തി കൊണ്ടു പോയത്. ഏതാണ്ട് നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വീടിന് ഉണ്ടാക്കിയിട്ടുണ്ട്.
    വിവരമറിഞ്ഞു നീലേശ്വരത്ത് താമസിക്കുന്ന ഷാജി നമ്പ്യാരുടെ സഹോദരി ശ്രീകുമാരി ഹരീന്ദ്രൻ സ്ഥലത്തെത്തി പരിയാരം പോലീസിൽ പരാതി നൽകി നൽകി പരിയാരം പ്രിൻസിപ്പൽ എസ്ഐ എം വി ഷാജി അഡീഷണൽ എസ് ഐ സീ ജി സാംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ള സംഘം തെളിവെടുപ്പി ന് എത്തിയിരുന്നു പിലാത്തറയിലെ യും പരിസരങ്ങളിലും സിസിടിവി ക്യാമറ കേന്ദ്രീകരിച്ചും സൈബർസെല്ലിന്റെ സഹായവും ഉപയോഗപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad