Header Ads

  • Breaking News

    മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലെന്ന് കുടുംബം

    വളാഞ്ചേരി ഇരിമ്പിളിയത്തെ ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണെന്ന് കുടുംബം. സ്മാര്‍ട്ട്‌ഫോണും ടിവിയും ഇല്ലാതിരുന്നതിനാല്‍ മകള്‍ ദേവികക്ക് ഇന്നലെ ആരംഭിച്ച വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതിലുള്ള വിഷമം മകള്‍ പങ്കുവെച്ചിരുന്നെന്നും ഇതിന് പിന്നാലെയാണ് തീകൊളത്തി മരിച്ചതെന്നുമാണ് കുടുംബം പറയുന്നത്.
    ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ദേവിക പഠിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവിക മരിച്ചത്. വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.
    തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എം കെ ഷാജി പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്നും മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad