Header Ads

  • Breaking News

    അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

    തിരുവനന്തപുരം
    നെയ്യാറ്റിന്‍കര വെള്ളറടയില്‍ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
    ആറാട്ടുകുഴി തെക്കേ പുത്തന്‍വീട്ടില്‍ രാജ് കുമാര്‍ – ഷീബ ദമ്പതികളുടെ മകന്‍ ഷിബിന്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
    ഷീബ തൊഴിലുറപ്പ് തൊഴിലിനും രാജ് കുമാര്‍ നിര്‍മ്മാണ ജോലിക്കും പോയിരിക്കുകയായിരുന്നു. സംഭവസമയം ഷിബിന്‍ രാജിന്റെ ഇളയ സഹോദരങ്ങളായ അഭിന്‍ രാജ്, അഭിതാരാജ് എന്നിവര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

    കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനിന്ന ജ്യേഷ്ഠന്റെ കഴുത്തിലെ കയറിനെ അഭിന്‍രാജാണ് അറുത്തു മാറ്റിയത്. തൊഴിലുറപ്പ് കഴിഞ്ഞ് എത്തിയ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
    കളിച്ചു കൊണ്ടിരുന്നപ്പോള്‍ ചേട്ടന്‍ മുറിയില്‍ കയറി കതകടക്കുകയായിരുന്നു എന്നാണ് അഭിന്‍രാജ് പൊലീസിനോട് പറഞ്ഞത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad