Header Ads

  • Breaking News

    കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ, ചെറുതാഴം പഞ്ചായത്തുകളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു


    കണ്ണൂർ-കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണു ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിവസവും വർധിച്ചുവരുന്നത്. ഇതോടെ ആരോഗ്യ പ്രവർത്തകർക്കു ജോലിഭാരം ഇരട്ടിച്ചിരിക്കുകയാണ്.

    കോവിഡ് 19 ലോക്ഡൗൺ വന്നതോടെ കർഷകർ തോട്ടങ്ങളിലേക്കു പോകാതെയായി. ഇതോടെ ഇത്തരം സ്ഥലങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നതു തടയാൻ കഴിയാതെയായി. ഇതോടെയാണു മലയോരത്തു ഡെങ്കിപ്പനി കേസുകൾ കൂടാൻ തുടങ്ങിയത്.

    മാതമംഗലത്തെ മലയോരപ്രദേശങ്ങളിലും പിലാത്തറയിലെ ഉൾനാടൻഗ്രാമങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ, ചെറുതാഴം പഞ്ചായത്തുകളിലെ നിരവധി ഗ്രാമങ്ങൾ ഡെങ്കിപ്പനിയുടെ പിടിയിലാണ്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താർ മൂന്നാംവാർഡിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളുള്ളവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

    വെള്ളോറ, കോയിപ്ര, കുറ്റൂർ ഭാഗങ്ങളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
    ചെറുതാഴം പഞ്ചായത്തിൽ ചെറുപ്പാറ കോളനി, അറത്തിൽ, കോട്ടക്കുന്ന്, പുറച്ചേരി ഭാഗങ്ങളിൽ ആളുകൾ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്.

     വിവിധ പ്രദേശങ്ങളിൽ  ആരോഗ്യവകുപ്പു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും രോഗം പടരുന്നതു തടയാനായിട്ടില്ല. ഇതിനിടെ ലോക്ഡൗൺ കാരണം ദിവസവേതനക്കാരുടെ വരുമാനമാർഗം നിലച്ചതും പ്രശ്നമായിട്ടുണ്ട്.

    പലരും കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു ചികിത്സയ്ക്കും ദൈനംദിന ചെലവുകൾക്കും ഉള്ള പണം കണ്ടെത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad