Header Ads

  • Breaking News

    വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജൂലൈ മുതല്‍




    തിരുവനന്തപുരം: 
    വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അടുത്ത മാസം മുതല്‍ ലഭിക്കുമെന്ന് കെഎസ്‌ഇബി. ലോക്ക് ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരിയും ലോക്ക് ഡൗണ്‍ കാലത്തെ ഉപഭോഗ വര്‍ധനവും കണക്കിലെടുത്താകും ഇളവുകള്‍. ബില്‍ അടച്ചവര്‍ക്ക് തുടര്‍ന്നുള്ള ബില്ലുകളില്‍ സബ്‌സിഡി നല്‍കും. ഇതുവരെ ബില്ലടയ്ക്കാത്തവര്‍ക്ക് ഗഡുക്കളായി അടക്കാനും അവസരം ഉണ്ട്. അഞ്ച് ഗഡുക്കളായാണ് തുക അടയ്‌ക്കേണ്ടത്. സെക്ഷന്‍ ഓഫീസിലോ 1912 എന്ന കെഎസ്‌ഇബി കോള്‍ സെന്റര്‍ നമ്ബരിലോ ബന്ധപ്പെട്ടും തവണകള്‍ അടയ്ക്കാം.
    ബില്‍ തുകയുടെ അഞ്ചിലൊന്ന് ഓണ്‍ലൈനായി അടച്ചും തവണകളാക്കി മാറ്റാം. തവണകള്‍ ആവശ്യമില്ലാത്തവര്‍ക്ക് നിലവില്‍ ലഭിച്ച ബില്‍ തുകയുടെ 70 ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതിയാകും. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള കാലയളവില്‍ നല്‍കിയ ബില്ലുകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്‌ഇബിയുടെ നടപടി.
    ലോക്ഡൗണ്‍ കാല വൈദ്യുതി ബില്ലിലെ ഇളവുകള്‍ (പ്രതിമാസ ഉപയോഗം അനുസരിച്ച്‌)
    40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ (നിലവില്‍ സൗജന്യ വൈദ്യുതി ലഭിക്കുന്നവര്‍): അധികമായി ഉപയോഗിച്ച വൈദ്യുതിയും സൗജന്യം.
    40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ (നിലവില്‍ നിശ്ചിത വൈദ്യുതിക്ക് 1.50 രൂപ മാത്രം): ഉപയോഗിച്ച അധിക വൈദ്യുതിക്കും നിരക്ക് 1.50 രൂപ മാത്രം.
    50 യൂണിറ്റ് വരെ ഉപയോഗിച്ചവര്‍: അധിക ബില്‍ തുകയുടെ 50% സബ്‌സിഡി.
    100 യൂണിറ്റ് വരെ : അധിക തുകയുടെ 30% സബ്‌സിഡി.
    150 യൂണിറ്റ് വരെ : അധിക തുകയുടെ 25% സബ്‌സിഡി.
    150 യൂണിറ്റിന് മുകളില്‍ : അധിക തുകയും 20% സബ്‌സിഡി.
    ബില്‍ അടയ്ക്കാന്‍ 5 തവണ; അപേക്ഷ ഇന്നു മുതല്‍
    കൊവിഡ് കാലത്തെ വൈദ്യുതി ബില്‍ തുക 3 തവണയായി അടയ്ക്കാമെന്നത് 5 തവണകളാക്കി ഉയര്‍ത്തി. താല്‍പര്യമുള്ളവര്‍ക്ക് ഇന്നു മുതല്‍ കെഎസ്‌ഇബി സെക്ഷന്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കാം. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇളവ്. ഓണ്‍ലൈനായി തുക അടച്ചാല്‍ 5% കിഴിവു ലഭിക്കുമെന്നു കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad