Header Ads

  • Breaking News

    ഇന്ത്യയുടെ പേര് ഭാരതമെന്നാക്കമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

    ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ ഭരണഘടനയില്‍ 'ഭാരതം' എന്ന് ഇന്ത്യയെ വിളിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്.
    ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.
    'നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത് നിലവില്‍ തന്നെ ഭരണഘടനയില്‍ ഇന്ത്യയെ 'ഭാരതം' എന്ന് വിളിക്കുന്നുണ്ട്. '- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ജസ്റ്റിസുമാരായ എ.എസ്. ബോപണ്ണയും ഋഷികേശ് റോയിയും ഉള്‍പ്പെട്ട ബഞ്ച് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.
    ഡല്‍ഹി നിവാസിയായ നമ എന്നയാളാണ് ഹര്‍ജി നല്‍കിയത്. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിന്റെറ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ ഹാങ്ങോവര്‍ മാറാത്തത് കൊണ്ടാണ് ഇന്ത്യ എന്ന പേര് നില നിര്‍ത്തുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
    സമാനമായ ആവശ്യവുമായെത്തിയ ഒരു ഹര്‍ജി 2016ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad