Header Ads

  • Breaking News

    നാട്ടിൽ കറങ്ങി നടന്ന കൊറോണ രോഗിയെ ആരോഗ്യവകുപ്പ് പിടികൂടി

    നാട്ടിൽ കറങ്ങി നടന്ന കൊറോണ രോഗിയെ ആരോഗ്യവകുപ്പ് പിടികൂടി. കോതമംഗലം കോട്ടപ്പടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ വച്ചു രോഗം സ്ഥിരീകരിച്ചയാൾ കോതമംഗലത്ത് എത്തുകയായിരുന്നു. ഈ വ്യക്തിയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

    ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കൊറോണ രോഗം മറച്ചുവച്ച് കേരളത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശിയെയാണ് ആരോഗ്യവകുപ്പ് പിടിച്ചത്. വാളയാറിൽ നിന്നും ബസ് മാർഗമാണ് ഇയാൾ കോട്ടപടിയിലെത്തിത്തതെന്നാണ് സൂചന. മുൻപ് ഇവിടെ ജോലി ചെയ്തിരുന്നതാണ് ഇദ്ദേഹം. ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇയാൾ വീണ്ടു തിരികെ എത്തുകയായിരുന്നു. തമിഴ്‌നാട്ടിൽ വച്ച് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ നിന്നും കടന്ന് കളയുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
    കൊറോണ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. കോതമംഗലത്ത് എത്തിയിന് മുൻപ് ഇയാൾ താമസിച്ചിരുന്ന സ്ഥലത്തും കോട്ടപടിയിലെ കടകളിലും സന്ദർശനം നടത്തിയതായാണ് വിവരം. ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. കോട്ടപടിയിലും പരിസര പ്രദേശങ്ങളിലും ഫയർഫോഴ്‌സ് അണുനശീകരണം നടത്തി. ഇവിടെ ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad