Header Ads

  • Breaking News

    മീന്‍കച്ചവടക്കാരന്​ കൊവിഡ്​: ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി

    കോ​ഴി​ക്കോ​ട്: 
    കോഴിക്കോട്​ ജില്ലയില്‍ മീന്‍കച്ചവടക്കാരന്​ കൊവിഡ് സ്​ഥിരീകരിച്ചതോടെ ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി. ജി​ല്ല​യി​ലെ വ​ട​ക​ര താ​ലൂ​ക്കി​ല്‍ ഉള്‍പ്പെട്ട തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​ക്കാണ്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്​. പ്ര​സ്തു​ത വ്യ​ക്തി ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല വ്യ​ക്തി​ക​ളു​മാ​യും സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു.



    ഈ സാഹചര്യത്തില്‍ ​ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ അതിതീവ്ര സോ​ണാ​ക്കി ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു പ്ര​ഖ്യാ​പി​ച്ചു. തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, കുറ്റ്യാടി, വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 40, 45, 46 വാ​ര്‍ഡു​ക​ളുമാണ്​ ക​ണ്ടെ​യ്ന്‍മെന്റ് ​ സോ​ണാ​ക്കിയത്.
    അതേസമയം, സംസ്ഥാനത്ത് ഒരാള്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. അബുദാബിയില്‍ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.
    ഇദ്ദേഹത്തിന്റെ എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്.

    No comments

    Post Top Ad

    Post Bottom Ad