Header Ads

  • Breaking News

    എഴുപത്തിയഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു: അമ്മയുടെ പരാതിയില്‍ പിതാവ് അറസ്റ്റില്‍


    എഴുപത്തിയഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂരിലാണ് നാടിനെ നടുക്കിയ സംഭവം. പീഡനവിവരം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭവാനി വനിതാ പൊലീസ് സ്റ്റേഷന്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
    രണ്ടാഴ്ചയ്ക്ക് മുമ്പ്് യുവതി കുഞ്ഞിനെ വീട്ടിലാക്കി പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അന്ന് താക്കീത് ചെയ്ത് വിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും വീണ്ടും ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുകയായരുന്നു. ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
    കുഞ്ഞിനെ അടുത്തുള്ള പ്രാഥമിക കേന്ദ്രത്തിലും അവിടെ നിന്ന് മോഹന്‍ കുമാരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സബ് ഇന്‍സ്പെകടര്‍ എസ് ഗജലക്ഷമി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad