ഭാര്യ ലോക്ക് ഡൗണില്‍ കുടുങ്ങി; മനോവിഷമത്തില്‍ ഭര്‍ത്താവ് കണ്ണൂരിൽ ആത്മഹത്യ ചെയ്തു
കണ്ണൂര്‍:
ഭാര്യ ലോക്ക് ഡൗണില്‍ കുടുങ്ങിയ മനോവിഷമത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പയ്യന്നൂരിനടുത്ത കരിവെള്ളൂര്‍ തെക്കെ മണക്കാട് ചീര്‍മ്മോട്ടില്ലത്തെ അജിത്ത് നാരായണനെ(26) യാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 40 ദിവസമായി എറണാകുളത്തെ താമസസ്ഥലത്താണ് ഇയാളുടെ ഭാര്യ. കരിവെള്ളൂരിലെ സ്വന്തം വീട്ടിലാണ് അജിത്ത്. ഭാര്യയെ തിരിച്ചു കൊണ്ടുവരുന്നതിനായി പല മാര്‍ഗങ്ങളും നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഇതിന്റെ നിരാശയിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
No comments
Post a Comment