Header Ads

  • Breaking News

    സൗജന്യമില്ല; മടങ്ങിയെത്തുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന് പണം നല്‍കണം: മുഖ്യമന്ത്രി

    കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറൻ്റൈൻ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പേർ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യത്തിൽ ചെലവ് വഹിക്കാൻ കഴിയില്ല. നിലവിൽ ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
    ക്വാറൻ്റൈനിൽ കഴിയുന്നവർ സ്വന്തമായി ചെലവ് വഹിക്കണം. തൊഴിൽ നഷ്‌ടമായി എത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഈ നിർദേശം ബാധകമാണ്. സർക്കാർ തീരുമാനമായതിനാൽ ഇക്കാര്യത്തിൽ ആർക്കും ഇളവ് നൽകാൻ കഴിയില്ല. ക്വാറൻ്റൈനിൽ കഴിഞ്ഞ തുക എത്രയാണെന്ന് അറിയിക്കും. ഈ പണം നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറൻ്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. സര്‍ക്കാര്‍ സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ ഇവർ ക്വാറൻ്റൈനിൽ കഴിയണം. ഈ ദിവസങ്ങളെ പണമാണ് സർക്കാർ ഈടാക്കുക. കൂടുതൽ ആളുകൾ സംസ്ഥനത്തേക്ക് എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. ക്വാറൻ്റൈനിൽ കഴിയുന്നവരുടെ എണ്ണം ഉയരുകയാണ്.

    പ്രവാസികളെത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. കൂടുതല്‍ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നുണ്ട്. ആളുകളെ കൊണ്ടുവരുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ല. നേരത്തെ അത് പറഞ്ഞതാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad