രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് കനത്ത പിഴയും 28 ദിവസത്തെ ക്വാറന്റൈനും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇവരില്‍നിന്നും കനത്ത പിഴ ഈടാക്കുമെന്നും 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ആരോടും ഒരു വിവേചനവുമില്ല. നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹ വ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. അതിനാണ് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു പറയുന്നത്. എവിടെ നിന്ന് വന്നാലും രജിസ്റ്റര്‍ ചെയ്ത് വരണം. നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം.
എന്നാല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചിലയിടങ്ങളില്‍ ബസുകളില്‍ അനിയന്ത്രിതമായ തിരക്ക് കാണുന്നു. ഓട്ടോയിലും പരിധിയിലധികം ആളുകളെ കയറ്റുന്നു. നിയന്ത്രണം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
No comments
Post a Comment