Header Ads

  • Breaking News

    സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങളുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്


    സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങളുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 30 പേരാണ്. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്. ഒമ്ബത് ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഗര്‍ഭിണികളില്‍ രണ്ടുപേര്‍ കൊവിഡ് മുക്തരായി പ്രസവിച്ച ശേഷമാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗമുക്തയായ ശേഷം പ്രസവിച്ചത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.

    പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വൈറസ് ബാധയുണ്ടായാല്‍ അസുഖം മാറ്റുക പ്രയാസകരമാണെന്നാണു പൊതുവില്‍ കണക്കാക്കുന്നത്. രാജ്യത്തുതന്നെ ആദ്യമായി ഒരു വയസും പത്തു മാസവും മാത്രം പ്രായമുണ്ടായിരുന്ന കൊവിഡ് പോസിറ്റീവായ കുഞ്ഞിന്റെ അസുഖം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ ഭേദമായി. ഇതിനുശേഷം രണ്ടുവയസകാരനും കൊവിഡ് രോഗം ഭേദമാക്കാന്‍ മെഡിക്കല്‍ കോളജിലെ ചികിത്സവഴി സാധിച്ചു. കൂടാതെ 80 വയസുള്ള കോവിഡ് രോഗിയെയും ചികിത്സിച്ചു ഭേദമാക്കി ഇതിനോടകം ഡിസ്ചാര്‍ജ് ചെയ്തു.

    ഇതുവരെ കൊവിഡ് പോസിറ്റീവായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അസുഖം മാറി ഡിസ്ചാര്‍ജാകുകയും ചെയ്ത 30 പേരില്‍ 19 പേര്‍ കാസര്‍കോട് സ്വദേശികളും 11 പേര്‍ കണ്ണൂര്‍ സ്വദേശികളുമാണ്.

    No comments

    Post Top Ad

    Post Bottom Ad