Header Ads

  • Breaking News

    റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ റോഡിൽ, കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്

    കണ്ണൂർ : കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള കണ്ണൂരിൽ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടും ആളുകൾ പുറത്തിറങ്ങുന്നതിന് കുറവില്ല . ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ഇന്ന് വലിയ തോതിലാണ് ആളുകൾ കണ്ണൂരിൽ നിരത്തിലിറങ്ങിയത് . രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ട് ഐജിമാരുടെ നേത്യത്വത്തിലാണ് കണ്ണൂർ ജില്ലയിൽ പൊലീസിനെ വിന്യസിച്ചത് . ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം നടപ്പാക്കി ആളുകളെ വീട്ടിലിരുത്താൻ പൊലീസ് പരമാവധി പരിശ്രമിച്ചെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ ചൂഷണം ചെയ്ത് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത് . അതേസമയം റഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കണ്ണൂർ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. ജില്ലയിൽ ഇപ്പോഴും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ് . ആളുകൾ ഇനിയും ഇതുപോല പുറത്തിറങ്ങിയാൽ പൊലീസ് നടപടി കടുപ്പിക്കും . അതിതീവമേഖലകളിൽ കണ്ടെൻമെന്റ് സോൺ ) ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും എസ്പി വക്കതമാക്കുന്നു .

    No comments

    Post Top Ad

    Post Bottom Ad