Header Ads

  • Breaking News

    കേരളത്തിൽ ജൂൺ ഒന്നുമുതൽ അധ്യയനം തുടങ്ങും; വെബിലും മൊബൈലിലും ക്ലാസുകൾ

    തിരുവനന്തപുരം
    ജൂൺ ഒന്നിന് സ്കൂൾ തുറന്നില്ലെങ്കിലും വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് അധ്യയനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെബിലും മൊബൈലിലും ക്ലാസുകൾ ലഭ്യമാക്കും. ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
    സംസ്ഥാനത്ത് പത്താംക്ലാസ്, ഹയർ സെക്കന്ററി പൊതുപരീക്ഷകൾ മെയ് 21 നും 29നും ഇടയിൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    പ്രൈമറി, അപ്പർ പ്രെമറി തലങ്ങളിലെ 81609 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കും. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ വഴി നടത്തും.
    സമഗ്ര പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഇതിന് ആവശ്യമായ ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാക്കും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് മെയ് പതിനാലിന് ഇത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad