Header Ads

  • Breaking News

    ശിഹാബ് തങ്ങൾ ആംബുലൻസിൽ ലഹരികടത്തിൽ ചർച്ച കൊഴുക്കുന്നു; ഗൂഡാലോചനയെന്ന് റിലീഫ് സെൽ, ലീഗിന്റെ നാടകമെന്ന് സോഷ്യൽ മീഡിയ പ്രചാരണം


    കാസര്‍കോട് ആംബുലൻസിൽ ലഹരിവസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ അന്വേഷണം ഉൗര്‍ജിതമാക്കാന്‍ പൊലീസ്. ലഹരിവസ്തുക്കള്‍ കടത്തിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഉൗര്‍ജിതമാക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കണ്ണൂര്‍ ജനറല്‍ സെക്രട്ടറി.

    കഴിഞ്ഞദിവസമാണ് കാസര്‍കോട് കുമ്പളയില്‍ ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുളള ആംബുലൻസിൽ നിന്ന് ഹാന്‍സടക്കമുളള ലഹരിവസ്തുക്കള്‍ പൊലീസ് പിടികൂടുന്നത്. കണ്ണൂരിലെ പിണറായില്‍ നിന്നുളള രോഗിയെ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ച് മടങ്ങുകയായിരുന്ന ആമ്പുലന്‍സിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. അതിര്‍ത്തിയില്‍വെച്ച് ഒരാള്‍ കണ്ണൂരിലേക്ക് എത്തിക്കാനുളള മരുന്നാണെന്ന് പറഞ്ഞ് കവര്‍ കൈമാറുകയായിരുന്നുവെന്നും. ഇത് ഉപ്പളയിലെ ഒരു ആമ്പുലന്‍സ് ‍ഡ്രൈവറുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നുവെന്നും ആമ്പുലന്‍സ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍ ആമ്പുലന്‍സില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടിയതില്‍ ഗൂഡാലോചനയുണ്ടെന്നും, ആമ്പുലന്‍സ് ഡ്രൈവര്‍ നിരപരാധിയാണെന്നും ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ജനറല്‍ സെക്രട്ടറി ശുഹൈബ് കൊതേരി  പറഞ്ഞു

    ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ നിരവധി സ്്ഥലങ്ങളിലേക്ക് മരുന്ന് വിതരണമടക്കം നടക്കുന്നുണ്ട്. ഇൗ പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാരടക്കം അംഗീകരിച്ചതാണ്. എന്നാല്‍ ശിഹാബ് തങ്ങള്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

    The post ശിഹാബ് തങ്ങൾ ആംബുലൻസിൽ ലഹരികടത്തിൽ ചർച്ച കൊഴുക്കുന്നു; ഗൂഡാലോചനയെന്ന് റിലീഫ് സെൽ, ലീഗിന്റെ നാടകമെന്ന് സോഷ്യൽ മീഡിയ പ്രചാരണം appeared first on Live Kannur.

    No comments

    Post Top Ad

    Post Bottom Ad