Header Ads

  • Breaking News

    ശമ്പള ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി


    സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്ബളം വീതം അ‌ഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്ന് കേരള ​ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ​ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിച്ചെടുക്കുകയല്ല താത്കാലികമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിശ്ചിത സമയത്തിന് ശേഷം അതു തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ് . ഈ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സ്റ്റേ ഓര്‍ഡര്‍ നല്‍കാന്‍ വിസമ്മതിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞു .
    സര്‍ക്കാര്‍ ശമ്ബളം പിടിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരായ സെറ്റോയും എന്‍ജിഒ സംഘവും ചൂണ്ടിക്കാട്ടി. എന്നാല്‍ യാതൊരു തരത്തിലുള്ള മൗലികാവകാശലംഘനവും ഉണ്ടായിട്ടില്ലെന്നും ശമ്ബളം തത്കാലത്തേക്ക് മാത്രമാണ് പിടിക്കുന്നതെന്നും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു . നിലവിലെ പ്രതിസന്ധി മാറിയാല്‍ പണം തിരികെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . ഇപ്പോള്‍ പിടിച്ചെടുക്കുന്ന പണം ആരോ​ഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമേ ചിലവാക്കുക ഉള്ളുവെന്നും എജി കോടതിയെ അറിയിച്ചു.
    ആരോ​ഗ്യവകുപ്പിലെ ഉദ്യോ​ഗസ്ഥരുടെ ശമ്ബളം പിടിക്കുന്നതെങ്കിലും തടയണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു . എന്നാല്‍ അത്തരം കാര്യങ്ങളില്‍ കോടതിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പിടിച്ച ശമ്ബളം ഏതെങ്കിലും ഘട്ടത്തില്‍ തിരികെ കിട്ടിയില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി 

    No comments

    Post Top Ad

    Post Bottom Ad