Header Ads

  • Breaking News

    അമ്മൂമ്മയ്ക്കൊപ്പം കുട്ടി അഹാന; പഴയ ചിത്രം പങ്കുവെച്ച് അഹാനയുടെ അമ്മ


    2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ വിടർന്ന കണ്ണുകളുള്ള സുന്ദരി എന്ന വിശേഷണത്തോടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അഹാന കൃഷ്ണ. ആദ്യ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ഇനി മുഴുവൻ തിരക്കായിരിക്കും എന്നാണ് താരം കരുതിയതെങ്കിലും പ്രതീക്ഷയ്ക്ക് വിപരീതമായി ആണ് കാര്യങ്ങൾ നടന്നത്. പുറത്തിറങ്ങിയപ്പോൾ തന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നും എങ്ങനെയും സിനിമയിൽ കരിയർ ഉറപ്പിക്കണം എന്ന ചിന്തയായിരുന്നു അപ്പോൾ മനസ്സിൽ എന്നും താരം പറയുന്നു.

    താരത്തിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ, ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ എന്നിങ്ങനെ നാല് പെൺമക്കൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. അഹാന കൃഷ്ണകുമാറും സഹോദരിമാരും അവരുടെ അമ്മൂമ്മയോടൊപ്പം ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സിന്ധു പങ്കുവെച്ചിരിക്കുന്നത്. ആരാധകർ നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad