Header Ads

  • Breaking News

    കെ എസ് ആര്‍ ടി സി സമരത്തിന് യാതൊരു ന്യായീകരണവുമില്ല; സമരക്കാര്‍ കാണിച്ചത് മര്യാദയില്ലായ്മ; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്നവര്‍ നടത്തിയ സമരം ജനങ്ങള്‍ക്കെതിരായ യുദ്ധമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കെ എസ് ആര്‍ ടി സി സമരത്തിന് യാതൊരു ന്യായീകരണവുമില്ല; സമരക്കാര്‍ കാണിച്ചത് മര്യാദയില്ലായ്മ; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്നവര്‍ നടത്തിയ സമരം ജനങ്ങള്‍ക്കെതിരായ യുദ്ധമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


    Minister comes down heavily on KSRTC protestors, strict action to be taken, Thiruvananthapuram, News, Trending, KSRTC, Strike, Criticism, Minister, Dead, Dead Body, District Collector, Report, Kerala




















    കഴിഞ്ഞദിവസം നടന്ന കെ എസ് ആര്‍ ടി സി പണിമുടക്കിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുധനാഴ്ച നടന്ന സമരത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും ഇത് മര്യാദയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു.

    കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്തുന്നതിന് വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റിപ്പോറ്റുകയാണിവരെ. ഇവര്‍ക്കെന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്നും മന്ത്രി ചോദിച്ചു. എന്തൊരു മര്യാദകേടാണിത്, ഇതിനെയാണ് അക്രമമെന്ന് പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല പണിമുടക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



    അതിനിടെ പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണ് മരിച്ച യാത്രക്കാരന്‍ സുരേന്ദ്രന്റെ(64) മൃതദേഹ പരിശോധന വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് ബുധനാഴ്ച കൈമാറും.

    അതിനിടെ മരിച്ച സുരേന്ദ്രന്റെ വീട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തി. ടി സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടനെ വിഷയവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. സ്വകാര്യബസുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ട പൊലീസ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ലോപ്പസിനെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു പോവുകയും ചെയ്തതാണ് മിന്നല്‍ സമരത്തിന് കാരണമായത്.

    ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് ആറ്റുകാലിലേക്കുള്ള സ്വകാര്യബസ് കിഴക്കേകോട്ട കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിറുത്തി ആളെ കയറ്റിയത്. ഇത് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. സ്വകാര്യബസ് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതോടെ സ്ഥലത്ത് സംഘര്‍ഷമായി. പ്രശ്‌നം തീര്‍ക്കാനെത്തിയ പൊലീസും കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമായി. എ ടി ഒ ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുപോയി.

    അദ്ദേഹത്തെ വിട്ടുകിട്ടാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ഇതാണ് മിന്നല്‍ പണിമുടക്കായത്. 11 മണിയോടെ സിറ്റി സര്‍വീസും 12 മണിയോടെ സംസ്ഥാന സര്‍വീസുകളും സ്തംഭിച്ചു. ബസുകളെല്ലാം വഴിയില്‍ നിറുത്തി ജീവനക്കാര്‍ സമരത്തിനിറങ്ങി.

    വൈകിട്ട് നാലുമണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ മധ്യസ്ഥതയില്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എ ടി ഒ യെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ തീരുമാനിച്ചു. അതോടെയാണ് സമരം അവസാനിപ്പിച്ചത്.

    No comments

    Post Top Ad

    Post Bottom Ad