Header Ads

  • Breaking News

    ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മദ്യവേട്ട:ഒരാൾ അറസ്റ്റിൽ


    ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഇരിട്ടി താലൂക്കിൽ മണത്തണ അംശം ദേശത്ത് ഇരിപ്പാറ കുന്ന് വീട്ടിൽ കുഞ്ഞൻ മകൻ ഷൈജു എന്നയാളെ 17.280 ലിറ്റർ പോണ്ടിച്ചേരി മദ്യവുമായി പ്രവന്റീവ് ഓഫീസർ ഷജിത്ത്.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് കേസാക്കി. 
    തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ KSRTC ബസിൽ ഉടമസ്ഥനില്ലാത നിലയിൽ 40 ലിറ്റർ പോണ്ടിച്ചേരി വിദേശമദ്യവും കണ്ടെടുത്ത് കേസാക്കി.പ്രതിയെയും തൊണ്ടിമുതലുകളും റിക്കാർഡുകളും തലശ്ശേരി റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സനീത്.സി, സനീബ് കെ എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad