Header Ads

  • Breaking News

    തമിഴ് റീമേക്കിന് പിന്നാലെ അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കും !!! ചിത്രം നിർമ്മിക്കുന്നത് അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രം അല വൈകുണ്ഠപുരമുലൂയുടെ നിർമാതാവ് !!


    പൃഥ്വിരാജ് നായകനായി എത്തിയ അയ്യപ്പനും കോശിയും ഈ. വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ബിജു മേനോനോടൊപ്പം പൃഥ്വിരാജ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഫെബ്രുവരി മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അന്നാ രേഷ്മരാജൻ, രഞ്ജിത്ത്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
    ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

    ചിത്രത്തിന്റെ തമിഴ് റീമേക് റൈറ്റ്‌സ് വിറ്റു പോയ വാർത്ത ഏറെ വൈറലായിരുന്നു. ആടുകളം, ജിഗാർത്താണ്ഡ എന്നീ ചിത്രങ്ങൾ നിർമിച്ച കതിരേശൻ ആണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം തമിഴിയിൽ ആര് ഒരുക്കും എന്നതിനെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോൾ ഇതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്‌സും വലിയ തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്. ഈ അടുത്ത് റിലീസിനെത്തിയ അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രം അല വൈകുണ്ഠപുരമുലൂ നിർമിച്ച സൂര്യ ദേവര നാഗ വംശിയാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്.

    അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയർ ചെയ്യാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള എസ്.ഐ. അയ്യപ്പനും, പതിനേഴ് വർഷം പട്ടാളത്തിൽ ഹവിൽദാർ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. തന്റെ നല്ല പ്രായത്തിൽ പട്ടാളത്തിൽ ആയിരുന്നതിനാൽ ആളുകളോട് എങ്ങനെ പെരുമാറാം എന്ന കാര്യത്തിൽ ഒരു വ്യക്തത ഇല്ലായ്‌മ കോശിക്കുണ്ട്. അത് തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിടുന്നത്. അത് ഇരുവരും തമ്മിലുള്ള ഒരു പോരാട്ടത്തിലേക്കാണ് നയിക്കുന്നത്. പ്രേക്ഷകനെ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തി തന്നെയാണ് കഥ പുരോഗമിക്കുന്നത്.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad