Header Ads

  • Breaking News

    തളിപ്പറമ്പില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്


    തളിപ്പറമ്പ: 
    ദേശിയ പാതയില്‍ ഹൈവെ ജുമാ മസ്ജിദിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന പെണ്‍കുട്ടിയെ അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.

    നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് ഓടിച്ച യുവാവിനും പരിക്കേറ്റു. കെ.കെ.എന്‍ പരിയാരം സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി പരിയാരം ശ്രീ സ്ഥറോഡിലെ താഴെ പുരയില്‍ ജദീറ (17) തളിപ്പറമ്പ തൃച്ചംബരത്തെ മോളത്ത് വീട്ടില്‍ ജോപ്പന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
    ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കൂട്ടുകാരികള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ജദീറയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
    നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു ഇല്ലെങ്കില്‍ തൊട്ടടുത്തുള്ള കിണറില്‍ പതിക്കുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇരുവരുടെയും പരിക്ക് സാരം ഉള്ളതാണ്

    No comments

    Post Top Ad

    Post Bottom Ad