Header Ads

  • Breaking News

    പതിനായിരങ്ങള്‍ വന്ന് പൊങ്കാലയിട്ട് മടങ്ങിയപ്പോള്‍ രാത്രിയോടെ തലസ്ഥാന നഗരി ക്ലീന്‍ സിറ്റി : നഗരം വൃത്തിയാക്കാന്‍ കൃത്രിമ മഴയും : തിരുവനന്തപുരത്തിന് നിറഞ്ഞ കൈയ്യടി


    തിരുവനന്തപുരം : 
    പതിനായിരങ്ങള്‍ വന്ന് പൊങ്കാലയിട്ട് മടങ്ങിയപ്പോള്‍ രാത്രിയോടെ തലസ്ഥാന നഗരി ക്ലീന്‍ സിറ്റി . നഗരം വൃത്തിയാക്കാന്‍ കൃത്രിമ മഴയും .തിരുവനന്തപുരത്തിന് നിറഞ്ഞ കൈയ്യടി. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ ഇടം തന്നെയാണോ ഇത്? പൊങ്കാല മഹോത്സവം നടന്ന പരിസരം കണ്ടാല്‍ ആരായാലും ഈ ചോദ്യം ചോദിച്ച് പോകും.
    പൊങ്കാല നിവേദ്യം കഴിഞ്ഞയുടനെ ഏകദേശം 2.15 ന് തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തികളാണ് ഇനഗ്‌നെ തോന്നാന്‍ കാരണം. പൊങ്കാല കഴിഞ്ഞ് അഞ്ച് മണിക്കൂറുകള്‍ക്കകം തന്നെ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം ശുചീകരണം പൂര്‍ത്തിയായി പഴയ നിലയിലായി.നഗരസഭയുടെ 3383 ശുചീകരണ തൊഴിലാളികളും,യുവജന ക്ഷേമ ബോര്‍ഡിന്റെ 300 യൂത്ത് ഫോഴ്‌സും,ഗ്രീന്‍ ആര്‍മിയുടെ 250 പ്രവര്‍ത്തകരുമെല്ലാം എണ്ണയിട്ട യന്ത്രം പോലെ ചലിക്കുകയായിരുന്നു.
    വോളന്റിയര്‍മാര്‍ പ്രധാനമായും ഇഷ്ടികകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തികളിലാണ് ഏര്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ തവണയും ഭവന രഹിതര്‍ക്കായി ശേഖരിച്ച ഇഷ്ടികകള്‍ വിതരണം ചെയ്യും. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ബൈപ്പാസ് കേന്ദ്രീകരിച്ച് പൊങ്കാലയുടെ എണ്ണം വര്‍ദ്ധിച്ചതായി കാണപ്പെട്ടു.മേയര്‍ കെ.ശ്രീകുമാര്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവി കുമാര്‍,സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറി ,ഹെല്‍ത്ത് ഓഫീസര്‍,രണ്ട് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍,27 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,63 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കൃത്യമായി ഏകോപിപ്പിച്ചു.
    യുവജനക്ഷേമ ബോര്‍ഡിനൊപ്പം,വാട്ടര്‍ ടാങ്കര്‍ അസോസിയേഷന്‍,തരംഗണി എന്നീ സംഘടനകളും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി നഗരസഭക്കൊപ്പം ചേര്‍ന്നു. നഗരസഭയുടെ മുപ്പത്തിയൊന്ന് വര്‍ഡുകളിലായാണ് പൊങ്കാല ഉത്സവം നടന്നത്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൃത്രിമ മഴ ഉദ്ഘാടനം ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad