+918891565197
+918891565197
  • Breaking News

    ബിഗ് ബോസിൽ നിന്ന് വീണ പുറത്ത്;ഇതുവരെ ഇല്ലാത്ത ഒരു ആകാംക്ഷ ഇപ്പോൾ ഉണ്ടെന്ന് ഭർത്താവ്… കുറിപ്പ് വായിക്കാം


    മലയാളികൾ ഏറെ ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കളികൾ വേറെ ലെവൽ ആകുന്ന ബിഗ് ബോസ് സീസൺ 2 ന്റെ എവിക്ഷൻ പ്രക്രിയകൾ നടക്കുന്നത് ആഴ്ചയുടെ അവസാനം ആണ്. ഇന്നലെ നടന്ന എവിക്ഷൻ പ്രക്രിയയിൽ പുറത്തായത് വീണ നായർ ആയിരുന്നു. താരം പരിപാടിയിൽ നിന്നും പുറത്തായ ഉടൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീണയുടെ ഭർത്താവ് കണ്ണൻ. ബിഗ് ബോസിലെ പല ടാസ്കുകൾക്കിടയിലും വീണ നായർ ഏറ്റവും കൂടുതൽ പരാമർശിച്ചിട്ടുള്ള വ്യക്തികളാണ് കണ്ണനും വീണയുടെ മകനായ അമ്പുച്ഛനും. അതിനാൽ ബിഗ്ബോസ് ആരാധകർക്ക് കണ്ണനും സുപരിചിതനാണ്. വീണയുടെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന കണ്ണൻ ആ പേജിൽ നിന്ന് തന്നെയാണ് പ്രതികരണകുറിപ്പ് ഇട്ടിരിക്കുന്നത്.

    കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

    പ്രിയപ്പെട്ടവരെ,

    അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്ന് ‘എന്റെ പെണ്ണ്’ പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട്‌ സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.

    ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു😀, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി ❤🙏😍.

    പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE 🙌✌

    ഒരിക്കൽക്കൂടി നന്ദി

    എന്ന്‌ വീണയുടെ ‘കണ്ണേട്ടൻ’

    “ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) enoc പമ്പിൽ നിന്നാണ് എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം 😍

    www.ezhomelive.com

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197