+918891565197
+918891565197
 • Breaking News

  90 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ !!! ചരിത്രം കുറിച്ച് മരയ്ക്കാർ ട്രെയ്‌ലർ കുതിക്കുന്നു


  മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
  കുറച്ച് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സിനിമാലോകം. ഒരു മലയാള സിനിമയിലെ ഫ്രെയിമുകൾ ആണോ ഇതെന്ന് സംശയം തോന്നിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ മേക്കിങ് .താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്.

  മരയ്ക്കാർ ട്രെയ്‌ലർ ഇതിനോടകം 90 ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്. മലയാളം പതിപ്പ് മാത്രം മുപ്പത്തി മൂന്ന് ലക്ഷം ആളുകളാണ് കണ്ടത്. തെലുങ്ക് പതിപ്പ് 25 ലക്ഷവും തമിഴ് പതിപ്പ് 14 ലക്ഷം പേരും ഇതിനോടകം കണ്ടു കഴിഞ്ഞു. അറുപത് മണിക്കൂറിലേറെയായി ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലും തുടരുകയാണ്.

  ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്‌ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഒന്നിച്ച് ഒരു ചിത്രത്തിന്റെ ട്രെയിലർ റിലീസിന് വേണ്ടി ഒന്നിച്ച് നിൽക്കുന്ന അസുലഭ കാഴ്ച്ചയാണ് ഇപ്പോൾ കണ്ടത്.

  ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

  ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകവ്യാപകമായി മാർച്ച് 26ന് റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിലെ 90 ശതമാനം തീയറ്ററുകളിൽ, അതായത് ഏകദേശം അഞ്ഞൂറോളം തിയേറ്ററുകളിലാവും റിലീസ് ചെയ്യുക. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംങ്ങിന് തന്നെയാണ് മരക്കാർ തയ്യാറെടുക്കുന്നത്. മലയാള സിനിമ കണ്ടതിൽ വെച്ച് റിലീസിംഗിന് മുമ്പ് ഏറ്റവും കൂടുതൽ തുക ബിസിനസിൽ നേടിയ ചിത്രം, മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം, അങ്ങനെ നീളുകയാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റെക്കോർഡുകൾ.

  അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്

  www.ezhomelive.com

  No comments

  Post Bottom Ad

  +918891565197
  +918891565197
  17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
  +91 88 91 565 197