Header Ads

  • Breaking News

    കേരളം ലോക്ക്ഡൗണിൽ;5 ജില്ലകളിൽ നിരോധനാജ്ഞ

    കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ തുടങ്ങി.
    അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണ് ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുഗതാഗതമോ സ്വകാര്യ ബസുകളോ ഇല്ല. ഓട്ടോ ,ടാക്സി സർവീസുകൾ അവശ്യ സാധനങ്ങളും സേവനങ്ങളും ഉറപ്പുവരുത്താൻ മാത്രം അനുവദിക്കും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാം.
    5 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,വയനാട്,എറണാകുളം,കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ ആണ് നിരോധനാജ്ഞ. നിരോധനാജ്ഞ മാർച്ച് വരെയാണ്.
    എറണാകുളം ഉൾപ്പെടെ ജില്ലകളിൽ രാവിലെ അത്യാവശ്യമില്ലാതെ സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങിയവരെ പോലീസ് തിരിച്ചയച്ചു.

    മെഡിക്കൽ ഷോപ്പുകൾക്ക് സമയക്രമം ബാധകമല്ല.
    പെട്രോൾ പമ്പുകൾ, എൽപിജി വിതരണം എന്നിവ തടസ്സപ്പെടില്ല. ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിക്കും. ജലം,വൈദ്യുതി, ടെലികോം സേവനങ്ങൾ തടസ്സപെടില്ല. സർക്കാർ ഓഫീസുകൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തി പ്രവർത്തിക്കും. ബാറുകൾ അടച്ചിടും. ബെവ്കോ ഔട്ട്ലറ്റുകൾ അടയ്ക്കില്ലെങ്കിലും കർശന നിരീക്ഷണത്തിലാകും വിൽപന.
    അഞ്ച് പേരിൽ കൂടുതൽ പൊതുസ്ഥലത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴിവാക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല; പാർസലും ഹോം ഡെലിവറിയും അനുവദിക്കും. വിദേശരാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈന് തയ്യാറാകണം. അയൽ സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കും. ഇവർക്ക് വൈദ്യപരിശോധനയും ഭക്ഷണവും ഉറപ്പുവരുത്താൻ കരാറുകാരും തൊഴിലുടമകളും ബാധ്യസ്ഥരാണ്.
    ബാങ്കുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമെ പ്രവർത്തിക്കൂ. മൈക്രോ ഫിനാൻസ്, സ്വകാര്യ കമ്പനികൾ തുടങ്ങിയവ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കണം. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നിരീക്ഷണത്തിലുള്ളവരുടെ ഫോൺ ലൊക്കേഷൻ പരിശോധിക്കും. ഇവരുടെ പട്ടിക അയൽവാസികൾക്ക് നൽകുമെന്നും സർക്കാർ പറയുന്നു. നിലവിൽ മാർച്ച് 31വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

    കൂടുതൽ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക

    No comments

    Post Top Ad

    Post Bottom Ad