Header Ads

  • Breaking News

    ചെറുകുന്നിൽ ഫിറ്റ്‌നസ്‌ സെന്റർ സ്ഥാപിക്കും: മന്ത്രി ഇ പി



    കണ്ണപുരം :

    ചെറുകുന്നിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഫിറ്റ്നസ് സെന്ററും തുടങ്ങുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്‌ക്ക് മറ്റ് നടപടികൾ ആരംഭിക്കും. ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സമാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫിറ്റ്നസ് സെന്ററിലേക്ക്‌ ഒരു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ നൽകും. 

    പ്രവർത്തനങ്ങൾ പ്രദേശത്തെ ക്ലബ്ബുകൾവഴി നടപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
    ചെറുകുന്ന് ബോയ്സ് സ്കൂളിന് അടിസ്ഥാന സൗകര്യവികസത്തിനായി  2.12 കോടി രൂപയാണ്  സംസ്ഥാന സർക്കാർ അനുവദിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപയും പുതുതായി കെട്ടിടം നിർമിക്കുന്നതിന് സർക്കാർ വീണ്ടും അനുവദിച്ചിട്ടുണ്ട്.
    ചടങ്ങിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. 24.66 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് നിർവഹിച്ചു. മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ കണ്ണൂർ ജില്ലാ പഞ്ചായത്തിനുള്ള പിടിഎയുടെ ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു.  എക്സിക്യൂട്ടീവ് എൻജിനിയർ ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. 

    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കെ വി രാമകൃഷ്ണൻ, പി കെ അസൻ കുഞ്ഞി, പി പി ഷാജിർ, ടി പി നിർമ്മലാദേവി, പി ശ്രീകണ്ഠൻ, സി രാജമണി, കെ എം കൃഷ്ണദാസ്,  ഉഷാകുമാരി, ടി ചന്ദ്രൻ, രാജേഷ് പാലങ്ങാടൻ, വി കെ വിജയൻ, എം ഗണേശൻ,  കെ പി ലീല, ടി വി വിജയൻ  തുടങ്ങിയവർ സംസാരിച്ചു. എൻ ശ്രീധരൻ സ്വാഗതവും ആർ ടി കെ പ്രീത നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad